KOYILANDY DIARY.COM

The Perfect News Portal

ക്ഷാമബത്തയും ക്ഷാമാശ്വാസവും അവകാശമാണ്; കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ

.
കൊയിലാണ്ടി: ക്ഷാമബത്തയും ക്ഷാമാശ്വാസവും ജീവനക്കാരുടെയും പെൻഷൻകാരുടേയും അവകാശമെന്നിരിക്കേ അത് തടഞ്ഞ് വെക്കുന്നത് നീതി നിഷേധമാണെന്നും കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ കൊയിലാണ്ടി ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ അധികൃതരോടാവശ്യപ്പെട്ടു. 2024 മുതൽ മുൻകാല പ്രാബല്യത്തോടെ പെൻഷൻ പരിഷക്കരണം ഉടൻ പ്രഖ്യാപിക്കണമെന്നും പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിച്ച് സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതി പുന:സ്ഥാപിക്കണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. കൊയിലാണ്ടി നഗരസഭാ ചെയർമാൻ യു.കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പി.വി. രാജൻ അധ്യക്ഷത വഹിച്ചു.
സംസ്ഥാന കമ്മറ്റിയംഗം ടി.വി. ഗിരിജ, ജില്ലാ വൈസ് പ്രസിഡണ്ട് ഇ. ബാലൻ നായർ, ഡോ. മോഹനൻ നടുവത്തൂർ, ജില്ലാകമ്മറ്റിയംഗം കെ. സുകുമാരൻ, പി. സുധാകരൻ മാസ്റ്റർ എന്നിവർ ആശംസകളർപ്പിച്ചു. സംസ്ഥാന സിക്രട്ടറി സി. അപ്പുക്കുട്ടി സംഘടനാ റിപ്പോർട്ടും ബ്ലോക്ക് കമ്മറ്റി സിക്രട്ടറി എം.എം. ചന്ദ്രൻ റിപ്പോർട്ടും ട്രഷറർ കെ.കെ  നാരായണൻ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ജില്ലാ കമ്മറ്റി അംഗം ജെയിംസ് മാത്യു വരണാധികാരിയായി പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രവീന്ദ്രൻ കോവിലേരി സ്വാഗതവും ആണേല ബാലകൃഷ്ണൻ നന്ദിയും  പറഞ്ഞു.
പുതിയ ഭാരവാഹികൾ – പി.വി. രാജൻ (പ്രസിഡണ്ട്), എം.എം. ചന്ദ്രൻ (സെക്രട്ടറി), കെ.കെ. നാരായണൻ ട്രഷറർ
Share news