കൂളത്താം വീട് ശ്രീദേവീ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: കൂളത്താം വീട് ശ്രീദേവീ ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന് കൊടിയേറി. ഇന്ന് കാലത്ത് ക്ഷേത്രം മേൽശാന്തി ശ്രീ വിപേഷ് ഇല്ലത്തിന്റെ മുഖ്യ കാർമികത്വത്തിലാണ് കൊടിയേറിയത്. ഉച്ചക്ക് അന്നദാനം, തുടർന്ന് വൈകീട്ട് 3.30 മുതൽ വെള്ളാട്ടുകൾ, 6മണിക്ക് ശേഷം വോയ്‌സ് ഓഫ് ഗേറ്റിന്റെ നേതൃത്വത്തിൽ ആഘോഷം വരവ്, രാത്രി 9.45 മുതൽ പ്രാദേശിക കലാകാരൻമാർ ഒരുക്കുന്ന കലാരാവ്, രാത്രി 12 മണി മുതൽ പുലർച്ചെ വരെ വടക്കേ മലബാറിലെ പ്രശസ്ത തെയ്യം കലാകാരമാരുടെ കെട്ടിയാട്ടങ്ങൾ.

ഉത്സവം രണ്ടാം ദിവസം 18ന് നാളെ വൈകുന്നേരം 4.30ന് കുട്ടിച്ചാത്തൻ തിറ.
തുടർന്ന് പാണ്ടിമേളത്തോടെയുള്ള താലപ്പൊലി എഴുന്നള്ളിപ്പും ഭഗവതി തിറയോടേ ഉത്സവത്തിന് പരിസമാപ്‌തിയാവുന്നു.



