KOYILANDY DIARY.COM

The Perfect News Portal

പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വികസന സെമിനാർ സംഘടിപ്പിച്ചു

.
കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വികസന സെമിനാർ ജില്ലാ ആസൂത്രണ സമിതി അംഗം പ്രൊഫ. പി ടി. അബ്ദുൾ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അശ്വതി ഷിനിലേഷ് അദ്ധ്യക്ഷത വഹിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ പി.എം. ശ്രീലത കരട് പദ്ധതി രേഖ അവതരിപ്പിച്ചു.
ജില്ലാ പഞ്ചായത്ത് അംഗം എ.കെ. മണി, ബ്ലോക്ക് വൈസ് പ്രസിഡണ്ട് പി.വി. അനുഷ, ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ സന്തോഷ്‌ കുന്നുമ്മൽ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി.വി. ഷാനി, അത്തോളി പഞ്ചായത്ത്‌ പ്രസിഡണ്ട് ജയകൃഷ്ണൻ, മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് എം. പി. അഖില, അരിക്കുളം പഞ്ചായത്ത്‌ വൈസ് പ്രസിഡണ്ട് എ.സി. ബാലകൃഷ്ണൻ, പന്തലായനി ബ്ലോക്ക് ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ മധു കിഴക്കയിൽ എന്നിവർ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ സെക്രട്ടറി ടി. സാബിത സ്വാഗതവും പന്തലായനി ബ്ലോക്ക് പഞ്ചായത്ത്‌ ഹൗസിങ് ഓഫീസർ ശ്രീജേഷ് നന്ദിയും പറഞ്ഞു.
Share news
error: Content is protected !!