KOYILANDY DIARY.COM

The Perfect News Portal

പോക്സോ കേസ്: മുൻ പോലീസ് ഉദ്യോഗസ്ഥനും മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ് മമ്പാട് പിടിയിൽ

.

കോഴിക്കോട്: 16കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ മുൻ പോലീസ് ഉദ്യോഗസ്ഥനും പ്രമുഖ മോട്ടിവേഷണൽ സ്പീക്കറുമായ ഫിലിപ് മമ്പാടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ചേവായൂർ സ്വദേശിയായ പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നിലമ്പൂർ പോലീസാണ് ഇയാളെ പിടികൂടിയത്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഫിലിപ് മമ്പാടിനെ ഇന്നലെ രാത്രി വൈകിയാണ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നാണ് സൂചന.

 

2022 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയെ കാസർഗോഡ് കൊണ്ടുപോയി ലോഡ്ജിൽ വെച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. ചേവായൂർ പോലീസിൽ ലഭിച്ച പരാതി പിന്നീട് നടപടികൾക്കായി കൈമാറുകയായിരുന്നു.

Advertisements

 

മോട്ടിവേഷണൽ ക്ലാസുകളിലൂടെയും സോഷ്യൽ മീഡിയ വീഡിയോകളിലൂടെയും ഏറെ പരിചിതനായ വ്യക്തിയാണ് ഫിലിപ് മമ്പാട്. മുൻപ് പോലീസ് സേനയുടെ ഭാഗമായിരുന്ന ഇയാൾ പിന്നീട് ജോലി രാജിവെച്ച് മോട്ടിവേഷൻ രംഗത്തേക്ക് തിരിയുകയായിരുന്നു. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

 

Share news