17 വയസ്സുകാരിയെ പീഡിപ്പിച്ച പോക്സോ കേസിലെ പ്രതി അറസ്റ്റിൽ
കൊയിലാണ്ടി: 17 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിയെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. തൂവക്കോട് കിഴക്കേ വളപ്പിൽ ഹാരിസിനെയാണ് (46) പോലീസ് അറസ്റ്റ് ചെയ്തത്. പോലീസ് ഇൻസ്പെക്ടർ കെ. സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തിൽ എസ്ഐമാരായ ശ്രീഷ്മ, മുഹമ്മദാലി, സുജേഷ്, മണി, എഎസ്ഐമാരായ ശ്രീലത തുടങ്ങിയവർ ഉണ്ടായിരുന്നു. പ്രതിയെ കോടതി റിമാൻ്റ് ചെയ്തു.



