കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
.
കൊയിലാണ്ടി സഹകരണ അർബൻ സൊസൈറ്റിയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡണ്ടായി അൻവർ ചാലിൽ പറമ്പിലിനെയും, വൈസ് പ്രസിഡണ്ടായി അബ്ദുൽ കലാം കല്ലറക്കലിനെയും തിരഞ്ഞെടുത്തു. അൻവർ ഇയ്യഞ്ചേരി, നിയാസ് കെ. കെ, മുനീർ പി. പി, ഹയറുനീസ്സ പി. വി, സുമ കെ. ടി, സർഫീന വി. പി, സഫീറ ബി. എസ് എന്നിവരാണ് മറ്റു ഭരണസമിതി അംഗങ്ങൾ. സഹകരണ സംഘം കൊയിലാണ്ടി യൂണിറ്റ് ഇൻസ്പെക്ടർ അഭിലാഷ് ജി. എസ് ആണ് വരണാധികാരിയായി തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ നിയന്ത്രിച്ചത്.




