പുതു യുഗ യാത്രയുടെ വിളംമ്പര ജാഥ സംഘടിപ്പിച്ചു
കൊയിലാണ്ടി : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന പുതു യുഗ യാത്രയുടെ വിളംമ്പര ജാഥ കൊല്ലത്ത് നടന്നു. കൊല്ലം ഗാന്ധി പ്രതിമക്ക് സമീപം ആരംഭിച്ച ജാഥ കൊല്ലം സി.കെ.ജി സെന്ററിന് സമീപം സമാപിച്ചു. ജാഥക്ക് വി.വി. സുധാകരൻ , അൻസാർ കൊല്ലം, പി.കെ പുരുഷോത്തമൻ, ഷീബ അരീക്കൽ, പി.പി നാണി, എൻ. ദാസൻ, ഒ.കെ വിജയൻ, സി.കെ ശശിധരൻ, എം.വി സുരേഷ്, റഷീദ് പുളിയഞ്ചേരി എന്നിവർ നേതൃത്വം നൽകി.



