കാഞ്ഞിലശ്ശേരിയിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി
.
കൊയിലാണ്ടി: ചേമഞ്ചേരി കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിൽ ശിവരാത്രി മഹോത്സവത്തിന് കൊടിയേറി. ചൊവ്വാഴ്ച രാത്രി നടന്ന കൊടിയേറ്റത്തിന് തന്ത്രി മേൽപ്പള്ളി മന ഉണ്ണികൃഷ്ണൻ അടിതിരിപ്പാട് മുഖ്യകാർമ്മികത്വം വഹിച്ചു. തുടർന്ന് ഭക്തിഗാനമേള നടന്നു. 11 ന് മത്തവിലാസം കൂത്ത് സമാരംഭം, കലാമണ്ഡലം ഹരികൃഷ്ണന്റെ തായമ്പക. 12 ന് ഉത്സവബലി, ശിവ നാമജപം, ഗാനാമൃതം,
ആഘോഷവരവുകൾ, ഇരട്ടത്തായമ്പക, തിരുവാതിരക്കളി, നടന രാവ്, നൃത്തധാര.

13 ന് സർവൈശ്വര്യപൂജ, കാഴ്ച ശിവേലി, ഓട്ടൻതുള്ളൽ, സാഹിത്യകാരി
ആർ. രാജ്യശ്രീക്ക് മൃത്യുഞ്ജയ പുരസ്കാര സമർപ്പണം, ചെണ്ട വാദ്യ പ്രതിഭ കാഞ്ഞിലശ്ശേരി വിനോദ് മാരാർക്ക് മേള കലാനിധി നാമ മുദ്ര സമർപ്പണം,
വിശേഷ തായമ്പക, ഗാനമേള, 14 ന് ശ്രീഭൂതബലി, മുറജപം, കാഴ്ചശീവേലി, ഭക്തിഗാനമേള, പ്രസാദഊട്ട്, മലക്കെഴുന്നള്ളിപ്പ്, മടക്കെഴുന്നെള്ളിപ്പ്,
ആലിൻകീഴ് മേളം. 15 ന് മഹാശിവരാത്രി സർവ്വൈശ്വര്യപൂജ, സഹസ്ര കുംഭാഭിഷേകം, ചതു:ശ്ശതപായസ നിവേദ്യം, ശിവദം ശാസ്ത്രീയ നൃത്താർച്ചന, ശയനപ്രദക്ഷിണം, ഭക്തിഗാനമേള, ഇരട്ട തായമ്പക, 16 ന്പള്ളിവേട്ട എന്നിവ നടക്കും. 17ന് കുളിച്ചാറാട്ടോടെ ഉത്സവം സമാപിക്കും.



