KOYILANDY DIARY.COM

The Perfect News Portal

ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ “സാദരം” പരിപാടി സംഘടിപ്പിച്ചു

.
കൊയിലാണ്ടി: ജിവിഎച്ച്എസ്എസ് കൊയിലാണ്ടിയുടെ നേതൃത്വത്തിൽ “സാദരം” പരിപാടി സംഘടിപ്പിച്ച് സ്കൂളിലെ പൂർവ വിദ്യാർത്ഥികളായ നഗരസഭ കൗൺസിലർമാരെ ആദരിച്ചു. നിലവിൽ നഗരസഭയിൽ സേവനം ചെയ്യുന്ന ഏകദേശം 22 കൗൺസിലർമാർ ഈ സ്കൂളിന്റെ പൂർവ വിദ്യാർത്ഥികളാണെന്നത് പരിപാടിയുടെ പ്രത്യേകതയായി. നഗരസഭ ചെയർമാൻ യു. കെ. ചന്ദ്രൻ പരിപാടി ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ സി. ടി. ബിന്ദു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് എം, വാർഡ് കൗൺസിലർ സി. കെ. ജയദേവൻ എന്നിവർ ആശംസകൾ നേർന്നു.
പ്രിൻസിപ്പൽ പ്രദീപ്‌കുമാർ എൻ. വി, പ്രധാന അധ്യാപിക ഷജിത ടി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ ബിജേഷ് ഉപ്പാലക്കൽ, പിടിഎ പ്രസിഡണ്ട് എ. സജീവൻ, എസ്എംസി ചെയർമാൻ പ്രവീൺകുമാർ പി, എംപിടിഎ പ്രസിഡന്റ് അസ്മ വി. കെ, നസീർ എഫ്.എം തുടങ്ങിയവർ സംസാരിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നേതൃത്വം വഹിക്കുന്ന പൂർവ വിദ്യാർത്ഥികളെ ആദരിച്ചത് സ്കൂളിനും വിദ്യാർത്ഥികൾക്കും അഭിമാനകരമാണെന്ന് സംഘാടകർ അറിയിച്ചു.
Share news