KOYILANDY DIARY.COM

The Perfect News Portal

മൂടാടിയിൽ 1728 പേർക്ക് സ്ത്രീ സുരക്ഷ പദ്ധതി അംഗീകരിച്ചു

.
മൂടാടി: മൂടാടിയിൽ 1728 പേർക്ക് സ്ത്രീ സുരക്ഷ പദ്ധതി അംഗീകരിച്ചു. സംസ്ഥാന ഗവൺമെൻ്റിൻ്റ പുതിയ പദ്ധതിയായ 35 നും 60 നും ഇടയിലുള്ള മഞ്ഞ – പിങ്ക് കാർഡ് ഉടമകളായ സ്ത്രീകൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന പദ്ധതിയിലെ അപേക്ഷകൾ പരിഗണിച്ച മൂടാടി ഗ്രാമപഞ്ചായത്ത് ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിച്ചു. പ്രസിഡണ്ട് എം. പി. അഖില യോഗത്തിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡണ്ട് സി. കെ. ശ്രീകുമാർ സ്ഥിരം സമിതി അധ്യക്ഷൻമാരായ കെ. സത്യൻ, ഭവാനി എ. വി, സജ്ന പിരിശത്തിൽ, മെമ്പർമാരായ പപ്പൻ മൂടാടി, കെ. പി. കരിം, ലീല കെ പി എന്നിവർ സംസാരിച്ചു.
Share news
error: Content is protected !!