വാളയാറിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു
.
വാളയാർ: വട്ടപ്പാറക്ക് സമീപം എ ലൈൻ പാളത്തിൽ ട്രെയിനിടിച്ച് കാട്ടാന ചരിഞ്ഞു. മൂന്നര വയസ്സ് പ്രായമുള്ള കൊമ്പനാനക്കുട്ടിയാണ് ബുധനാഴ്ച രാവിലെ 4.15 ന് കണ്ണൂർ – യശ്വന്ത്പൂർ എക്സ്പ്രസ് ട്രെയിനിടിച്ച് ചരിഞ്ഞത്. കാട്ടാനയെ 50 മീറ്റർ ട്രെയിൻ വലിച്ചിഴച്ചിട്ടുണ്ട്. ഏറെക്കാലമായി വാളയാർ – കഞ്ചിക്കോട് വനമേഖലയിൽ തമ്പടിച്ച 14 അംഗ ആനക്കൂട്ടത്തിലെ ആനയാണ് ചരിഞ്ഞത്. വനംവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സംഭവ സ്ഥലത്തെത്തി. ഇതുവഴിയുള്ള ട്രെയിൻ സർവീസുകൾ ബി ലൈൻ പാളം വഴിയാക്കി.




