കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആഘോഷവരവ് ഭക്തി സാന്ദ്രമായി
.
കൊയിലാണ്ടി: ഭക്തിസാന്ദ്രമായി ദേശവരവ്. കൊരയങ്ങാട് തെരു ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തിന്റെ ഭാഗമായി കോതമംഗലം, കോമത്തുകര, മണമൽ, പയറ്റുവളപ്പിൽ തുടങ്ങിയ ദേശക്കാർ ചേർന്ന് സംഘടിപ്പിച്ച ദേശ ആഘോഷവരവ് ഭക്തി സാന്ദ്രമായി. കോതമംഗലം അയ്യപ്പ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വരവ് നഗരം ചുറ്റി കൊരയങ്ങാട് ക്ഷേത്രത്തിലെത്തിയതോടെ ക്ഷേത്രവും പരിസരവും ഭക്തി സാന്ദ്രമായി. നടുവണ്ണൂർ യോദ്ധാകളരി സംഘത്തിന്റെ കളരിയും വരവിന് മാറ്റു കൂട്ടി.




