KOYILANDY DIARY.COM

The Perfect News Portal

സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ടു; യുവാവ് പിടിയിൽ

.

കാസർകോഡ്: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് പെൺകുട്ടിയുടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെട്ട യുവാവ് പിടിയിൽ. ബേപ്പൂർ സ്വദേശിനിയായ പത്താം ക്ലാസ് വിദ്യാർത്ഥിനിയോട്, താൻ സിനിമ സംവിധായകൻ ആണെന്നും സിനിമയിൽ അഭിനയിപ്പിക്കാം എന്നും പറഞ്ഞ് ഫോൺ വിളിച്ചും വാട്സാപ് മെസേജ് അയച്ചും ലൈംഗിക ഉദ്ദേശത്തോടെ നഗ്ന ചിത്രങ്ങൾ ആവശ്യപ്പെടുകയായിരുന്നു.

 

കാസർകോഡ് കാട്ടിപ്പളം നാരായണീയം വീട്ടിൽ ഷിബിനെ (29) ആണ് ബേപ്പൂർ പൊലീസ് പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്ത്. ബേപ്പൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ അംഗജൻ, സിപിഒ സരുൺ, ഫറോക്ക് എസിപി സ്ക്വാഡ് അംഗങ്ങളായ എഎസ്ഐ അരുൺ, എസ്‌സിപിഒ വിനോദ് എന്നിവർ ചേർന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയുടെ പരാതിയിൽ ബേപ്പൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് സൈബർ സെല്ലുമായി ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. 

Advertisements
Share news