തിരുവങ്ങൂർ യു. പി. സ്‌കൂൾ പ്രധാന അധ്യാപകന് യാത്രയയപ്പ് നൽകി

കൊയിലാണ്ടി : തിരുവങ്ങൂർ യു. പി. സ്‌കൂൾ പ്രധാന അധ്യപകൻ എൻ. ശേഖരൻ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി. ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡണ്ട് ഉണ്ണി കുന്നോൽ അധ്യക്ഷതവഹിച്ചു. വസന്ത ടീച്ചർ ഉപഹാര സമർപ്പണം നടത്തി.
വാർഡ് മെമ്പർ പി. കെ. രാമകൃഷ്ണൻ, സ്‌കൂൾ മാനേജർ ബാലൻ മാസ്റ്റർ, കുഞ്ഞിരാമൻ, ശിഖ, സി. കെ. ബാലകൃഷ്ണൻ, വാസു,സുരേഷ് കല്ലങ്ങൽ, ഇ. പ്രബോധ് എന്നിവർ സംസാരിച്ചു. എ. ആർ. ഷമീർ സ്വാഗതവും വി. എച്ച്. ഹാശിഷ് നന്ദിയും പറഞ്ഞു.

