KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടി നഗരസഭ വാർഡ് 26 വരകുന്ന് നഗർ റോഡുകൾ ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിലെ 26-ാം വാർഡിൽ വരകുന്ന് നഗറിലെ വിവിധ റോഡുകളുടെ ഉദ്ഘാടനം നടന്നു. 2023 – 24 വർഷ പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ചതും, കോളനി നവീകരണ ഫണ്ടിൽ നിന്ന് 4 സെന്റ് – 30 സെൻ്റ് റോഡുമാണ് നാടിന് സമർപ്പിച്ചത്. നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.
.
.
തുടർച്ചയായി 5 വർഷവും പദ്ധതിയിൽ ഫണ്ട് വകയിരുത്തികൊണ്ടാണ് വരകുന്നിന്റെ വികസന പ്രവർത്തനം പൂർത്തീകരണത്തിലേക്ക് എത്തിച്ചത്. പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ സിറാജ് വി.എം സ്വാഗതവും കൺവീനർ ശ്രീജേഷ്. സി. നന്ദിയും പറഞ്ഞു.
Share news
error: Content is protected !!