KOYILANDY DIARY.COM

The Perfect News Portal

ചേമഞ്ചേരി യു പി സ്കൂൾ പരിസ്ഥിതി ദിനം ആചരിച്ചു

ചേമഞ്ചേരി: ചേമഞ്ചേരി യു.പി സ്കൂൾ സംഘടിപ്പിച്ച പരിസ്ഥിതി ദിനാചരണം ചേമഞ്ചേരി കൃഷി ഓഫീസർ ഹെന ഫാത്തിമ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക സി.കെ സജിത അധ്യക്ഷത വഹിച്ചു. കൃഷി അസിസ്റ്റൻ്റ് മധുസൂദനൻ, ജൈവകർഷകൻ അബൂബക്കർ വണ്ണാംകുനി, ബിജു കാവിൽ, ഷരീഫ് കാപ്പാട്, സുഹറ വി പി എന്നിവർ സംസാരിച്ചു. കുട്ടികളും അധ്യാപകരും ചേർന്ന് ഫലവൃക്ഷത്തൈകൾ നട്ടു. സ്പെഷ്യൽ അസംബ്ലി, പോസ്റ്റർ നിർമ്മാണം, പരിസ്ഥിതിദിന പ്രശ്നോത്തരി എന്നിവയും നടന്നു.
Share news
error: Content is protected !!