തായമ്പകയിലെ പല്ലശ്ശ പെരുമ കൊട്ടിക്കയറിയ പെൺസൗഭാഗ്യമായി മാർഗി രഹിത

ചേമഞ്ചേരി: ചെമ്പടതാളത്തിൽ പതികാലത്തിൽ തുടങ്ങി എണ്ണങ്ങളിലൂടെ നാല് ഇരട്ടി കൊട്ടി മനോധർമ്മം പകർന്ന് ഇരുകിട കൊട്ടി കലാശിപ്പിച്ച മാർഗി രഹിത കൃഷ്ണദാസ് പ്രേക്ഷകരിൽ വലിയ നാദ ലാവണ്യം പകർന്നു. പാലക്കാട് പല്ലശ സ്വദേശിയായ രഹിത 2015 മുതൽ തുടർച്ചയായി തവണ സംസ്ഥാന കലോത്സവ വാദ്യപ്രതിഭയായിരുന്നു.

പിതാവും മാർഗി വാദ്യകലാകേന്ദ്രം തിരുവനന്തപുരം പ്രിൻസിപ്പളുമായ കലാമണ്ഡലം കൃഷ്ണദാസാണ് ഗുരു. പല്ല ശന ഗോകുൽ, പല്ലശന നിധീഷ്, വിപിൻ മാങ്കുറിശ്ശി, ശ്രീലേഷ് കൊരയങ്ങാട് ജിതിൻലാൽ ചോയ്യേക്കാട്ട്, ആദർശ് കെ.വി. എന്നിവർ പക്കമേളമൊരുക്കി. കുഞ്ഞികുളങ്ങര ക്ഷേത്രോത്സവ വേദിയിൽ നടന്ന ചടങ്ങിൽ മാർഗി രഹിത കൃഷ്ണദാസിന് വാദ്യഗുരു ശിവദാസ് ചേമഞ്ചേരി സ്നേഹ കീരിടം അണിഞ്ഞു. കുഞ്ഞികുളങ്ങര വാദ്യസംഘം ആശാൻ കെ. വി രാജേഷ് പൊന്നാട ചാർത്തി.
