KOYILANDY DIARY.COM

The Perfect News Portal

വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം

തിരുവനന്തപുരം: ഈ വർഷത്തെ വന്യജീവി വാരാഘോഷത്തിന്‌ ഇന്ന് തുടക്കം. സംസ്ഥാനതല ഉദ്ഘാടനം കുമളിയിൽ നടന്നു. വാരാഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം മാനവീയം വീഥിയിൽ മൂന്നുമുതൽ എട്ടുവരെ ‘കാനനകാന്തി’ വനോൽപ്പന്ന, പാരമ്പര്യ ഭക്ഷണ പ്രദർശന വിപണനമേള സംഘടിപ്പിക്കും. വ്യാഴാഴ്ച വൈകിട്ട് 5ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ  ഉദ്ഘാടനം ചെയ്യും.

ട്രൈബൽ ഫുഡ് ഫെസ്റ്റ്‌ മന്ത്രി ഒ ആർ കേളു ഉദ്‌ഘാടനം ചെയ്യും. കൾച്ചറൽ ഫെസ്റ്റ് മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്യും. പരിസ്ഥിതി പുസ്‌തകമേള, വന്യജീവി ഫോട്ടോ പ്രദർശനം, ആദിവാസി പാരമ്പര്യകലകളുടെ അവതരണം, സാംസ്‌കാരിക പരിപാടികൾ, ഷോർട്ട് ഫിലിം ഫെസ്റ്റിവൽ, ചർച്ചകൾ, കലാമേള തുടങ്ങിയവയും ഉണ്ടാകും.

Share news
error: Content is protected !!