KOYILANDY DIARY.COM

The Perfect News Portal

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1851 കോടി രൂപ അനുവദിച്ചു; മന്ത്രി കെ എൻ ബാലഗോപാൽ

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് 1851 കോടി രൂപ അനുവദിച്ചു. ഇതോടെ തദ്ദേശ സ്ഥാപനങ്ങളുടെ ഈ വർഷത്തെ പദ്ധതി വിഹിതം പൂർണമായും കൈമാറി. ഗ്രാമ പഞ്ചായത്തുകൾക്ക്‌ 971 കോടി രൂപയാണ്‌ അവസാന ഗഡുവായി ലഭിച്ചത്‌. ബ്ലോക്ക്‌, ജില്ലാ പഞ്ചായത്തുകൾക്ക്‌ 239 കോടി രൂപ വീതവും. മുൻസിപ്പാലിറ്റികൾക്ക്‌ 188 കോടിയും, കോർപറേഷനുകൾക്ക്‌ 214 കോടിയുമാണ്‌ ഇപ്പോൾ അനുവദിച്ചത്‌.

Share news
error: Content is protected !!