KOYILANDY DIARY

The Perfect News Portal

ആട്ടിറച്ചി പിരളന്‍…

വ്യത്യസ്തമായ ഒരു വിഭവം പരീക്ഷിച്ചു നോക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി ആട്ടിറച്ചി പിരളന്‍…

കറിയും സൂപ്പും ബിരിയാണിയും അല്ലാതെ ആട്ടിറച്ചി കൊണ്ടുള്ള വിഭവങ്ങള്‍ തയ്യാറാക്കാന്‍ താല്‍പര്യമുള്ളവര്‍ക്ക് വീട്ടില്‍ തന്നെ ഉണ്ടാക്കി നോക്കാവുന്ന വിഭവമാണ് ആട്ടിറച്ചി പിരളന്‍.

ചേരുവകള്‍
ഒരു കിലോ ആട്ടിറച്ചി (കഷണങ്ങളാക്കിയത്)
2 പച്ചമുളക് (വട്ടത്തില്‍ അരിഞ്ഞത്)
അരക്കപ്പ് സവാള (ചെറുതായി അരിഞ്ഞത്)
കാല്‍ കപ്പ് തക്കാളി (ചെറുതായി അരിഞ്ഞത്)
1 ടീസ്പൂണ്‍ പച്ച ഇഞ്ചി (കനം കുറച്ച്‌ അരിഞ്ഞത്)
1 ടീസ്പൂണ്‍ വിനാഗിരി
1 ടീസ്പൂണ്‍ മുളകുപൊടി
അര ടീസ്പൂണ്‍ മഞ്ഞള്‍പൊടി
2 ടീസ്പൂണ്‍ കടുക്
300 ഗ്രാം വെളിച്ചെണ്ണ
8 വെളുത്തുള്ളി അല്ലി
ആവശ്യത്തിന് ഉപ്പ്

Advertisements

തയ്യാറാക്കുന്ന വിധം

വെട്ടി വൃത്തിയാക്കി വച്ചിരിക്കുന്ന ആട്ടിറച്ചി, വിനാഗിരി, ഇഞ്ചി, മഞ്ഞള്‍പൊടി ഇവ പാകത്തിന് ഉപ്പും ചേര്‍ത്ത് അരക്കപ്പു വെള്ളം ഒഴിച്ച്‌ തീരെ ചെറിയ ചൂടില്‍ സാവധാനം വേവിച്ചെടുക്കുക.

എളുപ്പത്തിനായി തീ കൂട്ടരുത്. ഇറച്ചി പെട്ടെന്നു വേവിച്ചാല്‍ സ്വാദ് മാറിപ്പോകും. ഇനി നേരത്തേ കരുതി വച്ചിരിക്കുന്ന വെളിച്ചെണ്ണ ചീനച്ചട്ടിയില്‍ ഒഴിച്ച്‌ കടുകു പൊട്ടിച്ച്‌ സവാള ചേര്‍ത്ത് ചെറുതീയില്‍ ചുവന്നു വരുന്നതു വരെ വഴറ്റുക.

അതിനു ശേഷം ഇതിലേക്ക് തക്കാളി ചേര്‍ക്കണം. തക്കാളി വഴന്ന് പാകമാകുമ്ബോള്‍ ഇതിലേക്ക് മുളകുപൊടിയും വെളുത്തുള്ളിയും കൂടി ചേര്‍ക്കുക. നന്നായി വഴന്നു കഴിയുമ്ബോള്‍ ഇതിലേക്ക് ഇറച്ചി വെന്തചാറു കൂടി ചേര്‍ത്ത് വേവിക്കുക.

അരപ്പെല്ലാം നന്നായി ചേര്‍ന്ന് കറി വെട്ടിത്തിളയ്ക്കുമ്ബോള്‍ ഇറച്ചി പൊടിയാതെ കറിയിലേക്ക് ചേര്‍ത്ത് ഇളക്കുക. ചാറു കുറുകുമ്ബോള്‍ ചൂടോടെ വാങ്ങാം. സ്വാദിഷ്ടമായ ആട്ടിറച്ചി പെരളന്‍ തയ്യാര്‍.

Leave a Reply

Your email address will not be published. Required fields are marked *