KOYILANDY DIARY.COM

The Perfect News Portal

ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി

തിരുവനന്തപുരം: ഭര്‍ത്താവ് ഭാര്യയെ മണ്‍വെട്ടികൊണ്ട് തലയ്ക്കടിച്ച്‌ കൊലപ്പെടുത്തി. വിളപ്പില്‍ശാല കുന്നുംപുറം എയ്ഞ്ചല്‍ നിവാസില്‍ ശോശാമ്മ(63) ആണ് മരിച്ചത്. കുടുംബ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ സ്ഥലത്തു നിന്നും ഭര്‍ത്താവായ യേശുദിസിനെ(68) പോലീസ് കസ്റ്റഡിയിലെടുത്തു.

കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് ഇരുവരും കുറച്ച്‌ നാളുകളായി വേര്‍പിരിഞ്ഞാണ് താമസം. യേശുദാസ് കുന്നുംപുറത്തെ വീട്ടിലും ശോശാമ്മ കൊട്ടാരക്കരയിലുള്ള വീട്ടിലുമാണ് താമസം. കുന്നുംപുറത്തെ വീട് രണ്ട് പേര്‍ക്കും തുല്ല്യമായി വീതിച്ചു നല്‍കാന്‍ കോടതി ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ദിവസം പോലീസും അഭിഭാഷകരും ദമ്പതികളുടെ നേതൃത്വത്തില്‍ തുല്ല്യമായി അളന്ന് തിട്ടപ്പെടുത്തിയിരുന്നു.

എന്നാല്‍ പോലീസും അഭിഭാഷകരും പോയതിനുശേഷം ദമ്പതികള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. വാക്കേറ്റത്തിനിടയില്‍ മണ്‍വെട്ടിയെടുത്ത് ശോശാമ്മയെ തലയ്ക്കടിക്കുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. അടിയുടെ ആഘാതത്തില്‍ തല രണ്ടായി പിളര്‍ന്നു. നാട്ടുകാരും സമീപത്തെ വ്യാപാരികളും ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴും യേശുദാസ് അവിടെ തന്നെ ഉണ്ടായിരുന്നു.

സ്ഥലത്തെത്തിയ പോലീസ് ശോശാമ്മയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പത്ത് വര്‍ഷം മുമ്പും ഇതേ രീതിയില്‍ യേശുദാസ് ശോശാമ്മയെ തലയ്ക്കടിച്ച്‌ കൊല്ലാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ പറയുന്നു. റിട്ടേര്‍ഡ് അധ്യാപികയാണ് ശോശാമ്മ.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!