KOYILANDY DIARY

The Perfect News Portal

പറവൂരിന്റെ കഥകളില്‍ ഇടം നേടിയ പരശുരാമനും തോമാശ്ലീഹയും

കേരളത്തിന്റെ ച‌രിത്രം അന്വേക്ഷിച്ച് യാത്ര ചെയ്യുന്ന സഞ്ചാരികള്‍ക്ക് എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂ‌രില്‍ ചെന്നാല്‍ എന്തെങ്കിലുമൊന്ന് ലഭിക്കാതിരിക്കില്ല. ഐതിഹ്യങ്ങളിലും കഥകളിലും നിറഞ്ഞ് നില്‍ക്കുന്നതാണ് പറവൂ‌ര്‍ എന്ന നാട്.

ആലുവ റെയില്‍വെ സ്റ്റേഷനില്‍ നിന്ന് 16 കിലോമീറ്റര്‍ യാത്ര ചെയ്താ‌ല്‍ പറവൂരില്‍ എത്തി‌‌ച്ചേരാം.

പരശുരാമനും തോമാശ്ലീഹായും

Advertisements

പരശുരാമന്‍ സ്ഥാപിച്ച 64 ബ്രാഹ്മിണ ഗ്രാമങ്ങളില്‍ ഒന്നാണ് പറവൂര്‍ എന്നാണ് ഐതിഹ്യങ്ങള്‍ പറയുന്നത്. പറവൂരിന് സമീ‌പത്തെ മാല്ല്യങ്കര കടല്‍തീരത്താണ് തോമാസ്ലീഹ കപ്പലിറങ്ങിയതെന്നാണ് ഐതിഹ്യം പറയുന്നത്. മലങ്കര എന്ന വാക്ക് ഉണ്ടായത് മാല്യങ്കരയില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്. ഒരുകാലത്ത് ജൈനമത കേന്ദ്രമായിരുന്ന ഈ സ്ഥലം ജൂതകുടിയേറ്റ കേന്ദ്രം കൂടിയാണ്.

പറവൂരിന്റെ കഥകളില്‍ ഇടം നേടിയ പരശുരാമനും

 

ടിപ്പു സുല്‍ത്താന്‍

ടിപ്പുവിന്റെ പടയോട്ട കാലത്ത് ഇവിടെയുള്ളവര്‍ തങ്ങളുടെ വിലപിടി‌പ്പുള്ള വസ്തുക്കള്‍ മണ്ണില്‍ കുഴിച്ചിട്ട് അവിടെ നിന്ന് പലായനം ചെയ്തെന്നും ടിപ്പു ഇവിടെ നിന്ന് പിന്‍വാങ്ങി‌യതിനേത്തുടര്‍ന്ന് ആളുകള്‍ തിരിച്ചെത്തിയപ്പോള്‍ അവര്‍ക്ക് തങ്ങളുടെ വസ്തുക്കള്‍ തിരി‌ച്ചെടുക്കാന്‍ കഴിഞ്ഞതുമില്ല.

പറവൂരി‌നടുത്തുള്ള വള്ളുവള്ളി എന്ന സ്ഥലത്ത് നിന്ന് മണല്‍ഖനനം നടക്കുമ്പോള്‍ സ്വര്‍ണ നാണയ‌ങ്ങള്‍ കിട്ടിയിരുന്നു. ടിപ്പുവിന്റെ കാലത്ത് ആളുകള്‍ കുഴിച്ചിട്ടതാണ് ഇതെന്നാണ് കരുതുന്നത്.

പ‌റവൂര്‍ മാര്‍ക്കറ്റ്

ഏറെ ചരിത്രപ്രാധാന്യമുള്ള മാര്‍ക്കറ്റാണ് പറവൂര്‍ മാര്‍ക്കെറ്റ്. തിങ്കള്‍ വ്യാഴ ദിവസങ്ങളാണ് ഇവിടുത്തെ ചന്തദിനം. പഴയകാലത്തെ പലകടകളും ഇപ്പോഴും ഇവിടെ ചെന്നാല്‍ കാണാന്‍ കഴിയും. പണ്ട് കാലത്ത് വഞ്ചി വഴിയുള്ള വ്യാപാരങ്ങള്‍ക്ക് പേരുകേട്ട സ്ഥലമായിരുന്നു പറവൂര്‍ മാര്‍ക്കറ്റ്.

ജൂത തെരുവ്

ഒരു കാലത്ത് വന്‍തോതില്‍ ജൂതന്മാര്‍ കുടിയേറി പാര്‍ത്ത സ്ഥലമായിരുന്നു ഇത്. അതിന്റെ പല അവശേഷിപ്പുകളും ഇന്ന് ഇവിടെ കാണാന്‍ കഴിയും. ഇവിടുത്തെ ജൂത തെരു‌വ് സന്ദര്‍ശിക്കുന്നവര്‍ക്ക് പഴയകാല ജൂതഭവനങ്ങള്‍ കാണാന്‍ കഴിയും.

മട്ടാഞ്ചേ‌രിയിലെ ജൂതപ്പള്ളിയുടെ അത്രയും പ്രശസ്തമല്ലെങ്കിലും പറവൂരിലെ ജൂതപ്പള്ളിയും സഞ്ചാരികളെ ആകര്‍ഷിപ്പിക്കുന്നതാണ്.

പറവൂരിന്റെ കഥകളില്‍ ഇടം നേടിയ പരശുരാമനും

 

കോട്ടക്കാവ് പള്ളി

എ ഡി 52ല്‍ ഇന്ത്യയില്‍ എത്തിയ ക്രിസ്തു ശിഷ്യനായ തോമാ ശ്ലീഹ സ്ഥാപിച്ച ഏഴ് പള്ളികളില്‍ ഒന്നാണ് കോട്ടക്കാവ് പള്ളിയെന്നാണ് വിശ്വാസം. വലിയപള്ളി എന്ന് വിളിക്കപ്പെടുന്ന ഈ പള്ളി പ‌‌ത്തൊന്‍പതാം നൂറ്റാണ്ടില്‍ പുതുക്കി പണിതു. പണ്ട് കാല‌ത്ത് ജൈന കേന്ദ്രമായിരുന്നു പള്ളിയിരിക്കുന്ന ഈ സ്ഥലം എന്നാണ് വിശ്വാസം.