KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയില്‍ മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ നിന്ന് മത്സ്യബന്ധത്തിനു പോയ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. പെരുവട്ടൂര്‍ ചെക്കോട്ടിബസാർ നരിനിരങ്ങികുനി ഫാത്തിമാസില്‍ അബൂബക്കര്‍ (61) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയായിരുന്നു സംഭവം. വഞ്ചിയില്‍ മത്സ്യബന്ധത്തിന് പോയ അബൂബക്കറിന് കടലില്‍വെച്ച് ദേഹാസ്വസ്ഥ്യം അനുഭവപ്പെടുകയും തുടര്‍ന്ന് കുഴഞ്ഞു വീഴുകയുമായിരുന്നു. ഉടന്‍ തന്നെ വഞ്ചിയിലുള്ള മറ്റ് തൊഴിലാളികൾ വഞ്ചി കരയ്‌ക്കെത്തിച്ച് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

ഭാര്യ; ഷെരീഫ, മക്കൾ: സമദ് (ദുബൈ) സഹദ്, സുമയ്യ. മരുമക്കൾ: ജുമാന, ശംസുദ്ധീൻ. സഹോദരങ്ങൾ: അഹമ്മദ്, റഫീഖ്, റാബിയ, ജമീല, നാസർ, നദീർ, നസീമ. ഖബറടക്കം വ്യാഴാഴ്ച കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *