KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി നേതാക്കൾ

തിരുവനന്തപുരം: മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ സന്തുഷ്ടരെന്ന് വ്യാപാര വ്യവസായി ഏകോപന സമിതി, വ്യവസായി സമിതി നേതാക്കൾ വ്യക്തമാക്കി. കടകള്‍ തുറക്കുന്നതിനായുള്ള സമരത്തില്‍ നിന്ന് പിന്മാറിയതായും ഏകോപന സമിതി പ്രസിഡണ്ട് ടി നസറുദ്ദീന്‍ അറിയിച്ചു. ആവശ്യങ്ങള്‍ അം​ഗീകരിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞതായും കടകള്‍ തുറക്കുന്നതില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കുമെന്നും വ്യാപാരികള്‍ പറഞ്ഞു. ഓണം വരെ കടകള്‍ തുറക്കുന്നതിലാണ് വ്യാപാരികള്‍ അനുമതി തേടിയത്. എന്നാലിത് അനുഭാവപൂര്‍വ്വം പരി​ഗണിക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. വാര്‍ത്താ സമ്മേളനത്തിലെ പരാമര്‍ശം ഭീഷണിയായിരുന്നില്ലെന്നും ടി നസിറുദ്ദീന്‍ പറഞ്ഞു. വ്യാപാരികളുടെ പ്രശ്നം മുഖ്യമന്ത്രി വളരെ ഗൌരവത്തിലാണ് കേട്ടിരുന്നത് അദ്ധേഹത്തിൽ വിശ്വസമുണ്ട് അനുഭാവ പൂർണ്ണമായ പരിഹാരം അദ്ധേഹം കാണുമെന്ന് വ്യാവസായ സമിതി നേതാക്കൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *