8 മാസം മാത്രം പ്രായമുള്ള കുഞ്ഞിനെ വില്ക്കാന് ശ്രമം

മലപ്പുറം: മലപ്പുറത്ത് 8 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ വില്ക്കാന് ഒരു മാതാവ് തയ്യാറായി. സാമ്പത്തിക പ്രതിസന്ധി തന്നെയാണ് ഇവരും കാരണം പറഞ്ഞത്. ഒന്നര ലക്ഷം രൂപയായിരുന്നു സ്വന്തം കുഞ്ഞിന് ഇവര്‍ ഇട്ട വില. 9 വയസ്സുള്ള ഒരു മകള്‍ കൂടിയുണ്ട് ഇവര്‍ക്ക്. ഈ കുട്ടിയേയും വില്ക്കാന് തയ്യാറാണെന്നാണത്രെ സ്ത്രീ പറഞ്ഞത്. കുട്ടിയെ വില്‍ക്കാനൊരുങ്ങുന്ന വിവരം അറിഞ്ഞ സാമൂഹ്യ പ്രവര്‍ത്തകരാണ് ഇവരെ കുടുക്കിയത്. ഇടപാടുകാര്‍ എന്ന വ്യാജേന ഇവര്‍ സ്ത്രീയെ സമീപിയ്ക്കുകയായിരുന്നു. പിന്നീട് പോലീസ് എത്തി സ്ത്രീയെ കസ്റ്റഡിയില്‍ എടുത്തു.
