വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് 5 പേർക്ക് പരിക്ക്
കോഴിക്കോട്: വടകര നാദാപുരം റോഡ് ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഒരാൾ മരിച്ചു, 5 പേർക്ക് പരിക്ക്. കൊയിലാണ്ടി കായൻ്റെ വളപ്പിൽ അസീസിന്റെ മകൻ സിനാൻ (18) ആണ് മരിച്ചത്. സാരമായി പരിക്കേറ്റ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സിനാൻ ഉച്ചയോടെ മരിച്ചക്കുകയായിരുന്നു. കൊയിലാണ്ടി സ്വദേശികളായ ചാലിൽ പറമ്പത്ത് സിനാൻ (18), മജീദ് (20), മുഹമ്മദ് റിഷാദ് (19), വളപ്പിൽ ചെറിയ പുരയിൽ ആദിൽ (20) എന്നിവർക്കാണ് പരിക്കേറ്റത്.
കണ്ണൂർ എയർപോർട്ടിൽ നിന്നും കൊയിലാണ്ടിയിലേക്കുള്ള യാത്രക്കിടെയാണ് അപകടം. രാവിലെ 9 മണിയോടെയായിരുന്നു അപകടം. കണ്ണൂർ എയർപോർട്ടിൽ ബന്ധുവിനെ യാത്രയാക്കി തിരിച്ചു വരുമ്പോഴാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.