കേരളത്തിൽ ക്രിസ്‌മസിന് കുടിച്ച് തീർത്തത് 229.80 കോടിയുടെ മദ്യം

കേരളത്തിൽ ക്രിസ്‌മസിന് കുടിച്ച് തീർത്തത് 229.80 കോടിയുടെ മദ്യം. ക്രിസ്‌മസ് കാലത്തെ റെക്കോർഡ് മദ്യവിൽപ്പനയാണ് നടന്നത്. ഡിസംബർ 22, 23, 24 തീയതികളിലായി കേരളത്തിൽ വിൽപ്പന നടത്തിയ കണക്കാണിത് 229.80 കോടി. കഴിഞ്ഞ വർഷം ഈ ദിവസങ്ങളിൽ 215.49 കോടിയുടെ മദ്യമാണ് വിൽപ്പന നടത്തിയത്.

ക്രിസ്‌മസ് ദിനത്തിൽ 89.52 കോടി രൂപയുടെ മദ്യ വിൽപ്പനയും നടന്നു. കഴിഞ്ഞ വർഷം ഇതേദിവസം 90.03 കോടിയുടെ മദ്യമാണ് വിറ്റത്.

