KOYILANDY DIARY.COM

The Perfect News Portal

കരുവണ്ണൂർ അങ്ങാടിയിലെ ഹൈമാസ് ലൈറ്റുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണം

.
കരുവണ്ണൂർ അങ്ങാടിയിലെ ഹൈമാസ് ലൈറ്റുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി സമിതി കരുവണ്ണൂർ യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. വിശ്വനാഥൻ സ്മാരക ലൈബ്രറി ഹാളിൽ നടന്ന സമ്മേളനം ജില്ല ജോ : സെക്രട്ടറി പി ആർ രഘുത്തമൻ ഉദ്ഘാടനം ചെയ്തു .യുണിറ്റ് പ്രസിഡന്റ് കെ എസ് ഇസ്മായിൽ അധ്യക്ഷൻ വഹിച്ചു. പി പി വിജയൻ, ടി കെ രാജേന്ദ്രൻ, മുകുന്ദൻ മാസ്റ്റർ, മോനൂട്ടി, ജനാർദ്ദനൻ, എന്നിവർ സംസാരിച്ചു.
.
.
പുതിയ യൂണിറ്റ് ഭാരവാഹികളായി കെ എസ് ഇസ്മായിൽ (പ്രസിഡണ്ട്), ടി കെ രാജേന്ദ്രൻ (സെക്രട്ടറി), മോനൂട്ടി (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു. 
മാസങ്ങളോളമായി കരുവണ്ണൂർ അങ്ങാടിയിലെ ഹൈമാസ്റ്റ് ലൈറ്റുകൾ കത്താത്തത് കാരണം സന്ധ്യയായാൽ വെളിച്ചമില്ലാത്തത് മൂലം വലിയ പ്രയാസം അനുഭവിക്കുന്നുണ്ട് അടിയന്തരമായി ഹൈമാസ്റ്റ് ലൈറ്റുകൾ കത്തിക്കാൻ നടപടി സ്വീകരിക്കണമെന്ന് സമ്മേളനം ബന്ധപ്പെട്ടവരുടെ അഭ്യർത്ഥിച്ചു.
Share news
error: Content is protected !!