KOYILANDY DIARY

The Perfect News Portal

സ്ത്രീ സുരക്ഷക്കായി ഇനി മുതല്‍ മിത്ര ഹെല്‍പ് ലൈന്‍

തിരുവനന്തപുരം: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങള്‍ക്ക് തടയിടാനും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും ഇനി മുതല്‍ മിത്ര ഹെല്‍പ് ലൈന്‍ നമ്പറായ 181 ല്‍ ബന്ധപ്പെടാം. സംസ്ഥാന വനിത വികസന കോര്‍പറേഷന്‍ കേരളത്തില്‍ നടപ്പിലാക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

സാമൂഹ്യ നീതി വകുപ്പിന്റെ സഹായം ഉറപ്പാക്കാനും പോലീസ് സേവനങ്ങള്‍ക്കും  ഈ നമ്പര്‍ ഉപയോഗപ്പെടുത്താം.  സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഒറ്റ നമ്പര്‍ സ്ഥാപിക്കുന്നതിന്റ ഭാഗമായുള്ളതാണ് പദ്ധതി.

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് കോള്‍സെന്റര്‍ സജ്ജമാക്കിയിരിക്കുന്നത്. ഒരേസമയം 34 ഫോണ്‍ കോളുകള്‍വരെ കൈകാര്യം ചെയ്യാന്‍ സാധിക്കും. ഓരോ വകുപ്പുമായി ബന്ധപ്പെട്ട സേവനങ്ങള്‍ ഇതിലൂടെ ലഭ്യമാകും. സംസ്ഥാനത്തിന്റെ ഏതു ഭാഗത്തുനിന്നും ഈ നമ്പറിലേക്ക് വിളിക്കാം. പരാതികള്‍ക്ക് ഉടന്‍ പരിഹാരം കാണാന്‍ കഴിയും വിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്.

Advertisements

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും  മാത്രമായി പ്രത്യേക വകുപ്പ് ഉടന്‍ പ്രവര്‍ത്തനമാരംഭിക്കാനും  സ്ത്രീകള്‍ക്ക് മാത്രമായി പൊലീസ് ബറ്റാലിയന്‍ രൂപവത്കരിക്കാനും നടപടി തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *