KOYILANDY DIARY

The Perfect News Portal

സിസ്റ്റര്‍ അഭയ കൊലക്കേസ്: വിധി ചൊവ്വാഴ്ച്ച

കോട്ടയം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ കോടതി ചൊവ്വാഴ്ച്ച വിധി പറയും. സംഭവം നടന്ന് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് തിരുവനന്തപുരം സി.ബി.ഐ സ്‌പെഷ്യല്‍ കോടതി ഈ വിധി പറയുന്നത്. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിലെ വിചാരണ ഒരു വര്‍ഷം നീണ്ടു.സിസ്റ്റര്‍ അഭയയുടെ ദുരൂഹമരണം വിവിധ ക്രൈസ്തവ സഭകളെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ രക്ഷിക്കാനും അേന്വഷണം അവസാനിപ്പിക്കാനും സഭതലത്തില്‍ നടത്തിയ ഇടപെടലുകളും ഏറെവിവാദത്തിന് ഇടയാക്കിയിരുന്നു. കോട്ടയം ബിഷപ്പ് ഹൗസിനെതിരെയായിരുന്നു ആരോപണങ്ങളേറെയും.

1992 മാര്‍ച്ച്‌ 27ന് കോട്ടയത്തെ പയസ് ടെന്‍ത് കോണ്‍വെന്‍റിലെ കിണറ്റിലാണ്19കാരിയായ സിസ്റ്റര്‍ അഭയയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. കന്യാസ്ത്രീയുടെ ദുരൂഹമരണം വന്‍ കോളിളക്കം സൃഷ്ടിച്ചതോടെ കോടതി നിര്‍ദേശപ്രകാരം അന്വേഷണം സി.ബി.ഐ ഏറ്റെടുത്തത്.ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ കേസ് 1993 മാര്‍ച്ച്‌ 23ന് സി.ബി.ഐ ഏറ്റെടുത്തെങ്കിലും മൂന്നുതവണ വ്യക്തമായ തെളിവിെന്‍റ അഭാവത്തില്‍ കേസ് ഉപേക്ഷിക്കാന്‍ സി.ബി.ഐയും കോടതിയെ സമീപിച്ചു. 1996,97,98 വര്‍ഷങ്ങളിലായിരുന്നു ഇത്. എന്നാല്‍ അന്വേഷണം അവസാനിപ്പിക്കാനുള്ള അപേക്ഷ മൂന്നുവട്ടവും കോടതി തള്ളി.തുടരന്വേഷണത്തിന് സി.ബി.ഐക്ക് കോടതി ആവര്‍ത്തിച്ച്‌ നിര്‍ദേശം നല്‍കി.

2019 ഓഗസ്റ്റ് 26ന് വിചാരണ തുടങ്ങി. പിന്നീട് കേസ് തുടക്കത്തില്‍ അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥര്‍ തെളിവ് നശിപ്പിച്ചത് മുതല്‍ അഭയയുടെ ആന്തരിക അവയവ പരിശോധന റിപ്പോര്‍ട്ടില്‍ തിരുത്തല്‍ വരുത്തിയതടക്കമുള്ള സുപ്രധാന കണ്ടെത്തലുകള്‍ സി.ബി.ഐ അന്വേഷണത്തില്‍ വഴിത്തിരിവായി. കന്യകയെന്ന് സ്ഥാപിക്കാന്‍ സിസ്റ്റര്‍ സെഫി കന്യചര്‍മം കൃത്രിമമായി വെച്ചുപിടിപ്പിക്കുന്ന ഹൈമനോപ്ലാസ്റ്റി സര്‍ജറി നടത്തിയെന്ന് കണ്ടെത്തിയതും കേസില്‍ നിര്‍ണായകമായി.

Advertisements

സെഫി കന്യകയാണെന്ന് സ്ഥാപിച്ചാല്‍ കേസില്‍ നിന്ന് രക്ഷെപടാനാവുമെന്ന നിയമോപദേശത്തിെന്‍റ അടിസ്ഥാനത്തിലായിരുന്നു സര്‍ജറി. 2018ല്‍ തെളിവ് നശിപ്പിച്ചതിന് അന്ന് ക്രൈംബ്രാഞ്ച് എസ്.പിയായിരുന്ന കെ.ടി.മൈക്കിളിനെയും തിരുവനന്തപുരം സി.ബി.ഐ കോടതി നാലാം പ്രതിയാക്കിയിരുന്നു.പിന്നീട് ഹൈകോടതിയില്‍ ഹരജി നല്‍കി പ്രതിപ്പട്ടിയില്‍ നിന്നും വിടുതല്‍ നേടി. കേസില്‍ തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്ന് കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എ.എസ്.ഐയായിരുന്ന അഗസ്റ്റിന്‍ മാനസിക സമ്മര്‍ദം സഹിക്കാനാവാതെ ജീവനൊടുക്കിയിരുന്നു .ഇദ്ദേഹം നിര്‍ണായക തെളിവുകള്‍ നശിപ്പിച്ചതായി സി.ബി.െഎയാണ് കണ്ടെത്തിയത്.

ഫാ. തോമസ് എം കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവരാണ് കേസിലെ പ്രതികള്‍. 2008 നവംബര്‍ 19ന് ഫാ. തോമസ് കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ. ജോസ് പൂതൃക്കയില്‍ എന്നിവരെ സി.ബി.ഐ അറസ്റ്റ് ചെയ്തു. പ്രതികള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് നേരില്‍ കണ്ട അഭയയെ കോടാലി കൊണ്ട് തലക്കടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കിണറ്റില്‍ തള്ളിയെന്നായിരുന്നു സി.ബി.ഐ കണ്ടെത്തല്‍. ആകെ 177 സാക്ഷികളുണ്ടായിരുന്ന കേസില്‍ 49 പേരെ വിസ്തരിച്ചു. വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ സാക്ഷികളായ പത്തോളം പേര്‍ കൂറുമാറിയത് സി.ബി.ഐക്ക് തിരിച്ചടിയായി. അഭയക്കൊപ്പം മുറിയില്‍ താമസിച്ചിരുന്ന സിസ്റ്റര്‍ അനുപമയും ഇതില്‍ ഉള്‍പ്പെടും. പയസ് ടെന്‍ത് കോണ്‍വെന്‍റിന് സമീപമുള്ള ചിലരും കൂറുമാറിയിരുന്നു.

എന്നാല്‍ സംഭവ ദിവസം തോമസ് കോട്ടൂരിനെ കോണ്‍വെന്‍റില്‍ ദുരൂഹസാഹചര്യത്തില്‍ കണ്ടെന്ന മോഷ്ടാവ് അടക്ക രാജുവിന്‍റെ മൊഴിയടക്കം സാക്ഷി വിസ്താരത്തില്‍ നിര്‍ണായകമായി. അന്ന് കോണ്‍വെന്‍റില്‍ മോഷണത്തിന് എത്തിയതായിരുന്നു രാജൂ.ഫാ.തോമസ് കോട്ടൂരിനെ കണ്ടതോടെ മോഷണം ഉപേക്ഷിച്ച്‌ രാജുമടങ്ങി.അതിനിടെ രണ്ടാം പ്രതിയായിരുന്ന ജോസ് പുതൃക്കയലിനെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി കോടതി വിട്ടയച്ചിരുന്നു. ആത്മഹത്യയെന്ന് പറഞ്ഞ് േലാക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും എഴുതിതള്ളിയ കേസ് കൊലപാതകമാണെന്ന് ആദ്യം കെണ്ടത്തിയത് അന്നത്തെ സി.ബി.ഐ ഡിവൈ.എസ്.പിയായിരുന്ന വര്‍ഗീസ്.പി.തോമസായിരുന്നു.പിന്നീട് അദ്ദേഹം 10 വര്‍ഷം സര്‍വീസ് ബാക്കി നില്‍ക്കെ സ്വയം വിരമിച്ചു.

സിസ്റ്റര്‍ അഭയയുടെ പിതാവ് അരീക്കര ഐക്കരകുേന്നല്‍ തോമസും മാതാവ് ലീലാമ്മയും ഇപ്പോള്‍ ജീവിച്ചരിപ്പില്ല.മകളുടെ ദുരൂഹമരണത്തിന് ഉത്തരവാദികളായവരെ കണ്ടെത്താന്‍ ഇരുവരും ഏറെ നിയമപോരാട്ടങ്ങള്‍ നടത്തി.24 വര്‍ഷത്തോളം സമരം നടത്തിയും കോടതികള്‍ കയറിയിറങ്ങിയും തോമസ് രാപ്പകല്‍ അലഞ്ഞു.സഭതലത്തില്‍ നിന്നുള്ള ഭീഷണി മറികടന്നായിരുന്നു ഇത്.ഒടുവില്‍ മാനസികമായി തകര്‍ന്ന തോമസ് കുറവിലങ്ങാട്ടേക്ക് താമസം മാറ്റി.തോമസ് 2016 ജൂലൈ 24 നും ലീലാമ്മ ഇതേവര്‍ഷം നവംബര്‍ 21 നും മരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *