KOYILANDY DIARY.COM

The Perfect News Portal

സരിതയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയമുണ്ടായിരുന്നതായി സരിതയുടെ മുന്‍ ഡ്രൈവര്‍ സന്ദീപിന്റെ മൊഴി

പെരുമ്ബാവൂര്‍ :  മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി സോളര്‍ കേസ് പ്രതി സരിത എസ്. നായര്‍ക്ക് അടുത്തു പരിചയമുണ്ടായിരുന്നതായി സരിതയുടെ മുന്‍ ഡ്രൈവര്‍ സന്ദീപിന്റെ മൊഴി. പെരുമ്ബാവൂര്‍ മുടിക്കല്‍ സ്വദേശി സജാദിന് സൗരോര്‍ജ പാനല്‍ വാഗ്ദാനം ചെയ്ത് 40 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ ബിജു രാധാകൃഷ്ണന്റെ വിസ്താരത്തിലാണ് ഈ മൊഴി. മുഖ്യ മന്ത്രിക്കു നല്‍കാന്‍ പല വസ്തുക്കളും തന്റെ കയ്യില്‍ തന്നു  വിട്ടിട്ടുണ്ടെന്നും ഇയാള്‍ പറഞ്ഞു. ബിജു രാധാകൃഷ്ണന്‍ തന്നെയാണ് പെരുമ്ബാവൂരില്‍ കേസ് വാദിക്കുന്നത്.  ഇതിന്റെ സാക്ഷി വിസ്താരത്തിലാണ് ബിജുവിന്റെ ചോദ്യത്തിനു മറുപടിയായി സന്ദീപ് മൊഴി നല്‍കിയത്.

Share news
error: Content is protected !!