KOYILANDY DIARY.COM

The Perfect News Portal

സയ്യിദ് താഹാ ബാഫഖി തങ്ങള്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച് സിപി.എമ്മില്‍ ചേര്‍ന്നു

കോഴിക്കോട്: ബി.ജെ.പിയില്‍ നിന്ന് രാജിവെച്ച സയ്യിദ് താഹാ ബാഫഖി തങ്ങള്‍ സിപി.എമ്മില്‍ ചേര്‍ന്നു. പി.എസ്. ശ്രീധരന്‍ പിള്ളയുടെ അഭ്യര്‍ഥന മാനിച്ച്‌ ബി.ജെ.പിയില്‍ ചേര്‍ന്ന അദ്ദേഹം ബി.ജെ.പി ഇപ്പോള്‍ മുസ്ലിം സമൂഹത്തെ അവഹേളിക്കുന്ന സമീപനമാണ് നടത്തുന്നതെന്നും മുസ്ലിംകള്‍ ബി.ജെ.പിയിലുണ്ട് എന്ന് വരുത്തുക മാത്രമാണ് അവരുടെ ലക്ഷ്യമെന്നും വ്യക്തമാക്കയിരുന്നു.

തന്റെ കുടുംബപ്പേരുപയോഗിച്ച്‌ സമുദായത്തെ ഒന്നാകെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്നും അദ്ദേഹം രാജിക്കത്തില്‍ ആരോപിച്ചിരുന്നു. കൊയിലാണ്ടിയില്‍ സിപി.എം ലോക്കല്‍ സമ്മേളനത്തിന്റെ പതാക ജാഥ പുറപ്പെടുന്ന ചടങ്ങിലാണ് അദ്ദേഹം സി.പി.എം സഹയാത്രികനായി ചേര്‍ന്നത്. തന്റെ കുടുംബത്തിന്റെ പാരമ്ബര്യം മാര്‍ക്കറ്റ് ചെയ്തുകൊണ്ടാണ് ബി.ജെ.പി ചൂഷണം ചെയ്യുന്നതെന്നും അദ്ദേഹം സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രനയച്ച രാജിക്കത്തില്‍ ആരോപിച്ചിരുന്നു.

പുനസംഘടനയിലെ അതൃപ്തി പുകയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് സംവിധായകന്‍ അലി അക്ബര്‍ സംസ്ഥാന സമിതി അംഗത്വം രാജിവെച്ചത്. മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ നസീറും പാര്‍ട്ടിക്കെതിരേ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ അദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!