KOYILANDY DIARY

The Perfect News Portal

സമൂഹവിവാഹം ഒരുക്കുന്നു

കൊയിലാണ്ടി:  നിയോജകമണ്ഡലത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന യുവതീയുവാക്കള്‍ക്ക് ജാതിമത വ്യത്യാസമില്ലാതെ സമൂഹവിവാഹം ഒരുക്കുന്നു. നന്തിബസാറിലെ ഗള്‍ഫ് വ്യവസായി അമ്പാടി ബാലനാണ് വിവാഹം നടത്തുന്നത്. ഇതുസംബന്ധിച്ച ആലോചനായോഗം കൊയിലാണ്ടി സി.ഐ. ഉണ്ണിക്കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഷീജ പട്ടേരി അധ്യക്ഷത വഹിച്ചു. പി. നാരായണന്‍, പപ്പന്‍ മൂടാടി, റഷീദ് വെങ്ങളം, ടി.ടി. രാഘവന്‍, ചേനോത്ത് ഭാസ്‌കരന്‍, റസല്‍ നന്തി, മുഷിരിഫ് കാദര്‍ഹാജി, എ. അസീസ്, സനീര്‍വില്ലംകണ്ടി, കെ.ടി. വിനോദന്‍ എന്നിവര്‍ സംസാരിച്ചു. കമ്മിറ്റി ഭാരവാഹികള്‍: ഫൈസല്‍ ആരണ്യ (കണ്‍.), അമ്പാടി ബാലന്‍ (ട്രഷ.).

Leave a Reply

Your email address will not be published. Required fields are marked *