KOYILANDY DIARY

The Perfect News Portal

സംശയത്തിന്റെ പേരില്‍ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു

കൊച്ചി: സംശയത്തിന്റെ പേരില്‍ യുവാവ് ഭാര്യയെയും മകളെയും കുത്തിപ്പരിക്കേല്‍പ്പിച്ചു. കൊച്ചിയിലാണ് ലോറി ഡ്രൈവറായ ഭര്‍ത്താവ് ഒരു വയസുള്ള കുഞ്ഞിനെയും ഭാര്യയെയും ഉപദ്രവിച്ചത്. അമ്മയും കുഞ്ഞും ഗുരുതരാവസ്ഥയില്‍. പെരുമ്പാവൂര്‍ ഇരിങ്ങോല്‍ക്കാവ് സ്വദേശി ബിനുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇന്നലെ ഉച്ചയോടെ ബിനു മാരകായുധം ഉപയോഗിച്ച് കുഞ്ഞിനെയും ഭാര്യ അജിതയെയും കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ലോറി ഡ്രൈവറാണ് പ്രതി ബിനു. അമ്മയുടെയും കുഞ്ഞിന്റെയും നിലവിളി കേട്ടാണ് അയല്‍വാസികള്‍ ഓടിയെത്തിയത്.

അപ്പോഴേക്കും അജിത കുഞ്ഞിനെയുമെടുത്ത് ചോരയില്‍ കുളിച്ച് പുറത്തേക്ക് ഓടിയെത്തിയിരുന്നു. മകളെ കത്തി കൊണ്ട് കുത്തിയ ബിനു പിന്നീട് ഭാര്യ അജിതയെയും കുത്തിപ്പരുക്കേല്‍പി ക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇരുവരെയും അയല്‍വാസികളാണ് ആശുപത്രിയില്‍ എത്തിച്ചത്.

Advertisements

ബിനുവിനും ഭാര്യയ്ക്കും 18 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കുഞ്ഞു ജനിച്ചത്. അപ്പോള്‍ മുതല്‍ ഭാര്യയെ ബിനുവിന് സംശയം തുടങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ വഴക്കിടാറുമുണ്ട്. ഈ പ്രശ്‌നമാണ് ഇപ്പോള്‍ കത്തിക്കുത്തില്‍ അവസാനിച്ചത്. ഇയാള്‍ക്ക് മദ്യപാന ശീലമുണ്ടായിരുന്നതായും നാട്ടുകാര്‍ പറയുന്നു.

പുറകില്‍നിന്നുള്ള കുത്തേറ്റ അജിതയുടെ പുറം തുളച്ച് കത്തി മുന്‍ഭാഗത്തെത്തിയിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ ചെറുപ്പക്കാര്‍ പിടിച്ചുനിര്‍ത്തിയില്ലായിരുന്നെങ്കില്‍ സ്ഥിതി ഇതിലും ഗുരുതരമാകുമായിരുന്നു.

കൃത്യത്തിനുശേഷം വീട്ടില്‍ത്തന്നെയായിരുന്ന പ്രതിയെ പൊലീസെത്തി കസ്റ്റഡിയില്‍ എടുത്തു. കലക്ടര്‍ അടിയന്തര ധനസഹായമായി 10,000 രൂപ ആശുപത്രിയിലെത്തി ബന്ധുക്കളെ ഏല്‍പ്പിച്ചു. ഗുരുതരാവസ്ഥയിലുള്ള ഇവരുടെ ചികിത്സാ ചെലവുകള്‍ കണ്ടെത്താനാകാതെ പ്രയാസപ്പെടുകയാണ് ബന്ധുക്കള്‍.

Leave a Reply

Your email address will not be published. Required fields are marked *