KOYILANDY DIARY

The Perfect News Portal

വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തവിറക്കി

തിരുവനന്തപുരം: വിജിലന്‍സ് അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ പുതുക്കി ഉത്തവിറക്കി. 15 കാര്യങ്ങളാണ് പുതിയ വിജ്ഞാപനത്തില്‍ പറയുന്നത്.

പരാതികള്‍ യൂണിറ്റ് തലത്തില്‍ പരിശോധിച്ച് നടപടിയെടുക്കാമെന്ന മുന്‍ വിജിലന്‍സ് ഡയരക്ടര്‍ ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍ സര്‍ക്കാര്‍ തിരുത്തി. കേസുകളില്‍ വിജിലന്‍സ് ഡയറക്ടര്‍ പരിശോധിച്ച ശേഷമേ തീരുമാനം എടുക്കാവൂ.

എല്ലാ പരാതികളും ഹെഡ്ക്വാര്‍ട്ടേഴ്‌സില്‍ എത്തിക്കണം. എസ്പിമാര്‍ക്കും ഡിവൈഎസ്പിമാര്‍ക്കും കേസെടുക്കാനുള്ള അധികാരമുണ്ടാവില്ല. കേസുകളില്‍ അന്തിമതീരുമാനമടുക്കേണ്ടത് വിജിലന്‍സ് ഡയറക്ടറാണെന്നും പുതിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

Advertisements

മന്ത്രിമാര്‍, രാഷ്ട്രീയപ്രമുഖര്‍, ഉന്നതോദ്യോഗസ്ഥര്‍ എന്നിവര്‍ക്കെതിരായ ആരോപണങ്ങളില്‍ രഹസ്യാന്വേഷണം നടത്തി കേസെടുക്കാന്‍ സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നായിരുന്നു ജേക്കബ് തോമസിന്റെ സര്‍ക്കുലര്‍.

ഇത്തരം ആരോപണങ്ങളില്‍ മേലുദ്യോഗസ്ഥനെ വിവരമറിയിച്ച് ഏത് രീതിയിലുള്ള അന്വേഷണം നടത്തണമെന്ന് തീരുമാനിക്കാന്‍ 10 എസ്പിമാര്‍ക്കും 34 ഡിവൈഎസ്പിമാര്‍ക്കും അധികാരമുണ്ടായിരിക്കുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലായിരുന്നു ജേക്കബ് തോമസ് സര്‍ക്കുലര്‍ ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *