KOYILANDY DIARY

The Perfect News Portal

വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള യാത്രാ​ ക്ലേ​ശ​ത്തി​ന് പ​രി​ഹാ​രമായില്ല: അ​യ​നി​ക്കാ​ട് തു​രു​ത്ത് നി​വാ​സി​ക​ള്‍ വോ​ട്ട് ബഹിഷ്​കരിക്കും

ഉ​ളേ​ള്യ​രി: വ​ര്‍​ഷ​ങ്ങ​ളാ​യു​ള്ള യാ​ത്രാ​ ക്ലേ​ശ​ത്തി​ന് ശാ​ശ്വ​ത​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​വാ​ത്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌ അ​യ​നി​ക്കാ​ട് തു​രു​ത്ത് നി​വാ​സി​ക​ള്‍ വോ​ട്ട് ബ​ഹി​ഷ്​​ക​ര​ണ പ്ര​ഖ്യാ​പ​ന​വു​മാ​യി രം​ഗ​ത്ത്. ഉളേള്യ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന കൊ​യമ്പ്രത്തു​ക​ണ്ടി പാ​ലം വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞി​ട്ടും പ്രാ​രം​ഭ ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പോലും തു​ട​ങ്ങാ​തെ ക​ട​ലാ​സി​ല്‍ കി​ട​ക്കു​ക​യാ​ണ്. ഇ​വ​ര്‍​ക്ക് തൊ​ട്ട​ടു​ത്ത അ​ങ്ങാ​ടി​യാ​യ മ​ന്ദ​ങ്കാ​വി​ലെ​ത്താ​ന്‍ സ​ഞ്ചാ​ര​യോ​ഗ്യ​മാ​യ ന​ട​പ്പാ​ത പോ​ലും ഇ​ല്ല.

മൂ​ന്നു ഭാ​ഗ​വും പു​ഴ​യാ​ല്‍ ചു​റ്റ​പ്പെ​ട്ട തു​രു​ത്തി​നെ ഉ​ളേ​ള്യ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ബ​ന്ധി​പ്പി​ച്ചു​കൊ​ണ്ട് നി​ര്‍​മി​ക്കു​ന്ന പാ​ല​ത്തി​ന് ക​ഴി​ഞ്ഞ ബ​ഡ്​​ജ​റ്റി​ല്‍ നാ​ലു കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​രു​ന്നു. അ​പ്രോ​ച്ച്‌ റോ​ഡും നി​ര്‍​മി​ക്കേ​ണ്ട​തു​ണ്ട്. സ്വ​കാ​ര്യ​വ്യ​ക്തി​ക​ളു​ടെ സ്ഥ​ല​ത്തു കൂ​ടി​യാ​ണ് റോ​ഡ് നി​ര്‍​മി​ക്കേ​ണ്ട​ത്. എ​ന്നാ​ല്‍, സ്ഥ​ലം ഏ​റ്റെ​ടു​ക്കേ​ണ്ട നട​പ​ടി​ക​ള്‍ ഇ​തു​വ​രെ ന​ട​ന്നി​ട്ടി​ല്ല.

40 വോ​ട്ട​ര്‍​മാ​രാ​ണ് തു​രു​ത്തി​ല്‍ ഉ​ള്ള​ത്. വോ​ട്ട് ബ​ഹി​ഷ്​​ക​ര​ണ പ്ര​ഖ്യാ​പ​ന യോ​ഗ​ത്തി​ല്‍ റി​ജേ​ഷ് അ​യ​നി​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി. ഭാ​സ്​​ക​ര​ന്‍ എ​സ്.​എ​സ്. അ​ശ്വ​തി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *