KOYILANDY DIARY

The Perfect News Portal

വിവാഹം കഴിഞ്ഞ് സദ്യ ഉണ്ടശേഷം വധു കാമുകനൊപ്പം ഒളിച്ചോടിപ്പോയി

കോഴിക്കോട്: വിവാഹം കഴിഞ്ഞ് സദ്യ ഉണ്ടശേഷം വധു കാമുകനൊപ്പം കടന്നതായി വധുവിന്റെ അച്ഛന്‍ പോലീസില്‍ പരാതി നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ നഗരത്തിലെ ഒരു ഓഡിറ്റോറിയത്തിലാണ് സംഭവം. വിവാഹശേഷം വരനും വധുവും ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. വിവാഹം ഓഡിറ്റോറിയത്തിലായതിനാല്‍ വിവാഹശേഷം പെണ്‍വീട്ടുകാര്‍ 1500 പേര്‍ക്കുളള സത്‌കാരസദ്യയും ഒരുക്കിയിരുന്നു. സത്‌കാരത്തിന് പോകാനായി വസ്ത്രംമാറാന്‍ പോയ വധു ആള്‍ക്കൂട്ടത്തില്‍ നിന്ന് സുഹൃത്തായ യുവതിയെയും ഒപ്പംകൂട്ടി.

ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചുവരാതിരുന്നപ്പോള്‍ വധുവിന്റെയും വരന്റെയും വീട്ടുകാര്‍ അന്വേഷണം തുടങ്ങി. അവസാനം ഓഡിറ്റോറിയത്തിലെ സി.സി.ടി.വി. ക്യാമറ പരിശോധിച്ചപ്പോള്‍ ഒരു യുവതിക്കൊപ്പം വധു കാറില്‍ കയറുന്നത് കണ്ടെത്തി.

ആറ് വര്‍ഷം മുമ്പ് പരിചയപ്പെട്ട പൊക്കുന്ന് സ്വദേശിയുടെ കാറിലാണ് പോയതെന്നാണ് പറയപ്പെടുന്നത്. ഇവിടെത്തന്നെയുളള കടയില്‍ ആറ് വര്‍ഷത്തോളം യുവതി ജോലിചെയ്തിരുന്നു. പൊക്കുന്നിലാണ് വധുവിന്റെ അച്ഛന്റെ വീട്. കഴിഞ്ഞ പ്രളയത്തില്‍ വീട് തകര്‍ന്നുപോയതിനാല്‍ അവിടെ ചടങ്ങുണ്ടായിരുന്നില്ല. പട്ടേല്‍ത്താഴത്താണ് അമ്മയുടെ വീട്.

Advertisements

പെണ്ണിന്റെ അകന്ന ബന്ധുതന്നെയാണ് ഇരിങ്ങാടന്‍പളളി സ്വദേശിയായ വരന്‍. നഗരത്തിലെ ഒരു വസ്ത്ര വില്‍പ്പനശാലയിലാണ് ജോലി. കാണാനില്ലെന്ന പരാതിയില്‍ കസബ പോലീസ് കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *