KOYILANDY DIARY

The Perfect News Portal

വര്‍ഗീയത ആളിക്കത്തിക്കാന്‍ ലക്ഷ്യമിട്ട് സംഘപരിവാറിന്റെ രാം നവമി ആഘോഷം

ന്യൂഡല്‍ഹി: രാം നവമി ആഘോഷത്തിന്റെ മറവില്‍ ബംഗാളിലും ബീഹാറിലും സംഘപരിവാര്‍ നടത്തുന്നത് വ്യാപക അക്രമങ്ങളും വര്‍ഗീയ പ്രചാരണവും. ബംഗാളില്‍ രാം നവമി ദിനത്തിലുണ്ടായ അക്രമസംഭവങ്ങള്‍ക്കുപിന്നാലെയാണ് ബീഹാറിലും സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.

ബീഹാറിലെ സമസ്തിപൂര്‍ ഡിവിഷനില്‍ നവമി ആഘോഷത്തിനിടെ അക്രമികള്‍ മദ്രസകള്‍ തകര്‍ക്കുകയും അകത്തുകയറി സാധനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും ചെയ്തു. ബീഹാറിലെ സമസ്തിപൂര്‍- മുന്‍ഗര്‍, ബംഗാളിലെ റാണിഗഞ്ച് തുടങ്ങിയ പ്രദേശങ്ങളിലാണ് കലാപ ലക്ഷ്യം മുന്‍നിര്‍ത്തി കാവിസംഘം അഴിഞ്ഞാട്ടം നടത്തിയത്.

ബംഗാളിലെ അനന്‍സോളില്‍ വര്‍ഗ്ഗീയ കലാപത്തിന്റെ അന്തരീക്ഷമാണ് ആഘോഷത്തിന്റെ ഭാഗമായി ഉടലെടുത്തത്. സംസ്ഥാനത്ത് വിവിധ ഇടങ്ങളിലുണ്ടായ അനിഷ്ട സംഭവങ്ങളില്‍ മൂന്ന് പേര്‍ മരിച്ചതായും നിരവധി പേര്‍ക്ക് പരിക്കേറ്റതായും ‘ ദ ഹിന്ദു’ റിപ്പോര്‍ട്ട് ചെയ്തു. റാനിയാനിലും പുരുളിയയിലെ ബെല്‍ഡിയിലുമാണ് മരണം റിപ്പോര്‍ട്ട് ചെയ്തത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *