KOYILANDY DIARY

The Perfect News Portal

ലൈബ്രറി കൗൺസിൽ ധർണ്ണ നടത്തി

കൊയിലാണ്ടി> ലൈബ്രേറിയൻ അലവൻസ് വർദ്ധിപ്പിക്കുക, പുസ്തക ഗ്രാന്റ് വർദ്ധിപ്പിക്കുക, തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ സായാഹ്ന ധർണ്ണ നടത്തി. മേലൂർ വാസുദേവൻ ഉദ്ഘാടനം ചെയ്തു. കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. കന്മന ശ്രീധരൻ, കെ. ദാമോദരൻ, കെ.ടി.ബി കൽപ്പത്തൂർ, പി. വേണു എന്നിവർ സംസാരിച്ചു.