KOYILANDY DIARY.COM

The Perfect News Portal

താലൂക്ക് ഓഫീസ് മാർച്ച് നടത്തി

കൊയിലാണ്ടി> നിയമഭ തെരെഞ്ഞോടുപ്പിന്റെ മുന്നോടിയായി പ്രസിദ്ധീകരിച്ച അന്തിമ വോട്ടർ പട്ടികയിൽ നിന്നും വോട്ടർമാരെ കൂട്ടത്തോടെ നീക്കം ചെയ്യുന്നതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. സിവിൽ സ്റ്റേഷന് മുന്നിൽ വച്ച് പോലീസ് മാർച്ച് തടഞ്ഞു.തുടർന്ന് സി.പി.ഐ.എം സംസ്ഥാന കമ്മറ്റി അംഗം എൻ.കെ രാധ ഉദ്ഘാടനം ചെയ്തു. എം. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. പി. വിശ്വൻ മാസ്റ്റർ, കെ.കെ മുഹമ്മദ്, കെ.ടി.എം കോയ, സി. സത്യചന്ദ്രൻ, എ.കെ ചന്ദ്രൻ, പി.കെ കബീർ എന്നിവർ സംസാരിച്ചു.

Share news
error: Content is protected !!