KOYILANDY DIARY

The Perfect News Portal

റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര നയത്തിനെതിരെ എൽ. ഡി. എഫ്. ധർണ്ണ നടത്തി

കൊയിലാണ്ടി : റേഷൻ വിഹിതം വെട്ടിക്കുറച്ച കേന്ദ്ര സർക്കാർ നയത്തിൽ പ്രതിഷേധിച്ച് എൽ. ഡി. എഫ്. നേതൃത്വത്തിൽ കൊയിലാണ്ടി മണമലിൽ നടന്ന സായാഹ്ന ധർണ്ണ മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിന്റെ ഭക്ഷ്യ നയം തിരുത്തണമെന്നും, അരിവിഹിതം വർദ്ധിപ്പിക്കണമെന്നും പി. വിശ്വൻ പറഞ്ഞു. നഗരസഭാ മുൻ കൗൺസിലർ എം. നാരായണൻ അദ്ധ്യക്ഷതവഹിച്ചു. കോൺഗ്രസ്സ് എസ് ജില്ലാ പ്രസിഡണ്ട് സി. സത്യചന്ദ്രൻ, സി. പി. ഐ. എം. ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം. വി. ബാലൻ, എന്നിവർ സംസാരിച്ചു നഗരസഭാ കൗൺസിലർ മാങ്ങോട്ടിൽ സുരേന്ദ്രൻ സ്വാഗതവും, കൗൺസിലർ കെ. ടി. ബേബി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *