KOYILANDY DIARY

The Perfect News Portal

രാഖി കൃഷ്ണയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

കൊല്ലം: ഫാത്തിമ മാത കോളെജിലെ വിദ്യാര്‍ത്ഥിനി രാഖി കൃഷ്ണയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച്‌ വിദ്യാര്‍ത്ഥി സംഘടനകള്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. എസ്‌എഫ്‌ഐ പ്രവര്‍ത്തകര്‍ കോളേജിന്റെ ബോര്‍ഡും സെക്യൂരിറ്റി ഗാര്‍ഡ് റൂമും തല്ലിതകര്‍ത്തു. കോളെജിന് നേരെ കല്ലേറുമുണ്ടായി.

നേരത്തെ കെഎസ്‌യു പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. വിദ്യാര്‍ത്ഥിനിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ടു എഐഎസ്‌എഫ്, എബിവിപി പ്രവര്‍ത്തകരും മാര്‍ച്ച്‌ നടത്തി. കോളെജിനകത്ത് കയറി പ്രതിഷേധിച്ച എഐഎസ്‌എഫ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത നീക്കി. പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച്‌ ജില്ലയില്‍ നാളെ വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു ആഹ്വാനം ചെയ്തു.

അതേ സമയം ആത്മഹത്യ ചെയ്ത രാഖി കഷ്ണയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഇന്നലെയാണ് പരീക്ഷക്കിടെ കോപ്പിയടിച്ചെന്നാരോപിച്ച്‌ രാഖി കൃഷണയ്‌ക്കെതിരെ കോളെജ് നടപടിക്കൊരുങ്ങിയത്. ഇതില്‍ മനംനൊന്താണ് വിദ്യാര്‍ത്ഥിനി ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *