KOYILANDY DIARY

The Perfect News Portal

രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ആമിര്‍ ഖാന്റെ പുതിയ ചിത്രം സാരെ ജഹാന്‍സെ അച്ഛാ

ബോളിവുഡിന്റെ പര്‍ഫക്ഷനിസ്റ്റ് ആമിര്‍ ഖാന്റെ പുതിയ ചിത്രം എത്തുന്നു. ബഹിരാകാശത്തെത്തിയ പ്രഥമ ഭാരതീയനായ രാകേഷ് ശര്‍മയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പേരിനെ കുറിച്ച്‌ നിരവധി അഭ്യൂഹങ്ങള്‍ നേരത്തെ പ്രചരിച്ചിരുന്നുവെങ്കിലും ഇപ്പോഴാണ് പോരിനെ കുറിച്ച്‌ ഔദ്യോഗിക സ്ഥിതീകരണം വരുന്നത്. സാരെ ജഹാന്‍സെ അച്ഛാ എന്നതാണ് ചിത്രത്തിന്റെ പേര്.

സല്യൂട്ട് എന്നോ സാരെ ജഹാന്‍സെ അച്ഛാ എന്നോ ആയിരുന്നു ചിത്രത്തിന് പേരിടാന്‍ തീരുമാനിച്ചിരുന്നത്. ബഹിരാകാശത്ത് നിന്ന് നോക്കുമ്ബോള്‍ ഇന്ത്യ എങ്ങനെയിരിക്കും എന്ന മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ചോദ്യത്തിന് രകേഷ് ഉത്തരം പറഞ്ഞത് ടസാരെ ജഹാന്‍സെ അച്ഛാ’ എന്നാണ്. അതുകൊണ്ട് തന്നെ ചിത്രത്തിന് ആ പേരിടാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചു.

Leave a Reply

Your email address will not be published. Required fields are marked *