KOYILANDY DIARY

The Perfect News Portal

യുഡിഎഫിന്റെ കാലത്തെ നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും; ഡിജിപി ജേക്കബ് തോമസ്

തിരുവനന്തപുരം: ബന്ധുനിയമനങ്ങളെക്കുറിച്ചു നിരവധി പരാതി ലഭിച്ച സാഹചര്യത്തില്‍ യുഡിഎഫിന്റെ കാലത്തെ നിയമനങ്ങളും വിജിലന്‍സ് അന്വേഷിക്കും. ഇതിനായി പ്രത്യേക സംഘത്തെ നിയോഗിച്ചു. പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളാണ് അന്വേഷിക്കുക. ഇക്കാര്യങ്ങള്‍ ഇന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും. പരാതികള്‍ പ്രത്യേകം അന്വേഷിക്കുന്നതിനു പകരം ഒറ്റ അന്വേഷണത്തിന്റെ പരിധിയിലാണു കൊണ്ടുവരുന്നത്.

ബന്ധുനിയമനങ്ങള്‍ സംബന്ധിച്ചു കോടതിയിലും വിജിലന്‍സിലും നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണു പുതിയ നീക്കം. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ 16 നിയമനങ്ങളെക്കുറിച്ചാണ് പരാതി. അതേസമയം, വ്യവസായ മന്ത്രി ഇ.പി.ജയരാജനെതിരെ വിജിലന്‍സ് ത്വരിത പരിശോധനയ്ക്ക് ഇന്നലെ ഉത്തരവിട്ടിരുന്നു.

വിജിലന്‍സ് ഡയറക്ടര്‍ ഡിജിപി ജേക്കബ് തോമസാണ് ഉത്തരവിട്ടത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ തിരുവനന്തപുരം വിജിലന്‍സ് സ്പെഷല്‍ യൂണിറ്റ് രണ്ട് എസ്പി കെ.ജയകുമാറിനാണ് കേസിന്റെ അന്വേഷണ ചുമതല.

Advertisements

വിഷയത്തില്‍ മന്ത്രി ജയരാജനെതിരായ വിജിലന്‍സിന്റെ ത്വരിപരിശോധനയെക്കുറിച്ച്‌ നിയമവിദഗ്ധര്‍ വിജിലന്‍സ് ആസ്ഥാനത്തെത്തി നിയമോപദേശം നല്‍കിയിരുന്നു. വിജിലന്‍സ് ഡയറക്ടറുമായി ഇവര്‍ ഇന്നലെ രണ്ടു വട്ടം ചര്‍ച്ച നടത്തിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *