KOYILANDY DIARY

The Perfect News Portal

യുഎഇയിലെ വിമാനങ്ങളിൽ സാംസംഗ് ഗാലക്സി നോട്ട് 7ന് നിരോധനം

അബുദാബി > കമ്പനി തിരിച്ചുവിളിച്ച സാംസംഗ് ഗാലക്സി നോട്ട് 7ന് യുഎഇയിലെ വിമാനങ്ങളിൽ നിരോധനം. ഫോണിലെ ബാറ്ററി പൊട്ടിത്തെറിയ്ക്കുന്നുവെന്ന പരാതിയുയർന്നതിനെ തുടർന്നാണ് യുഎഇ എയർലൈൻസിന് കീഴിലുള്ള വിമാനങ്ങളിൽ ഫോണ്‍ നിരോധിച്ചുകൊണ്ട് യുഎഇയിലെ ജനറൽ സിവില്‍ ഏവിയേഷന്റെ (ജിസിഎഎ) ഉത്തരവ്.

വിമാനത്തിനുള്ളിൽ വെച്ച്‌ ഗാലക്സി നോട്ട് 7 ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്യരുതെന്നും ലഗ്ഗേജിനൊപ്പം ഉള്‍പ്പെടുത്തരുതെന്നും യാത്രക്കാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ജിസിഎഎ ഡയറക്ടർ ജനറൽ സെയ്ഫ് മുഹമ്മദ് അല്‍ സുവൈയ്ദി പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഫോണിലെ ബാറ്ററികള്‍ വ്യാപകമായി പൊട്ടിത്തെറിച്ച്‌ തീപിടിക്കുന്നുവെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതി ഉയർന്ന സാഹചര്യത്തിലാണ് വിമാന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് നിർദ്ദേശം. എമിറേറ്റ്സ് എയർലൈനും നിരോധനം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനത്തിനുള്ളിൽ വച്ച്‌ ഫോണ്‍ സ്വിച്ച്‌ ഓണ്‍ ചെയ്യാനോ ചാർജ്ജ് ചെയ്യാനോ പാടില്ലെന്നും നിർദ്ദശം നൽകിയിട്ടുണ്ട്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *