KOYILANDY DIARY

The Perfect News Portal

മെഡിക്കല്‍ പ്രവേശന തീരുമാനം അന്തിമവിധിക്ക്‌ ശേഷം: മന്ത്രി ശൈലജ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ്‌ പ്രവേശനം സര്‍ക്കാര്‍ തീരുമാനം സുപ്രീംകോടതിയുടെ അന്തിമവിധിക്ക്‌ ശേഷമെന്ന്‌ ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. നാല്‌ കോളേജുകളില്‍ സ്‌പോട്ട്‌ അഡ്‌മിഷന്‍ നടത്തിയത്‌ ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണെന്നും മന്ത്രി പറഞ്ഞു.

സ്‌പോട്ട്‌ അഡ്‌മിഷന്‍ നടത്തിയ സംസ്ഥാനത്തെ നാല് മെഡിക്കല്‍ കോളജുകളില്‍ പ്രവേശനം നടത്തുന്നത് സുപ്രീം കോടതി ഇന്നലെ സ്റ്റേ ചെയ്തിരുന്നു. ഈ കോളേജുകളില്‍ പ്രവേശനത്തിന് അനുമതി നല്‍‌കിയ ഹൈക്കോടതി നടപടി അംഗീകരിക്കാനാകില്ലെന്നു സുപ്രീം കോടതി അറിയിച്ചു. പ്രവേശനം നേടുന്നവര്‍ക്കു പുറത്തുപോകേണ്ട സാഹചര്യമുണ്ടാകുമെന്നും കോടതി പറഞ്ഞു.അല്‍ അസ്ഹര്‍, വയനാട് ‍ഡിഎം, പി കെ ദാസ്, വര്‍ക്കല എസ്‌ആര്‍ എന്നീ കോളജുകള്‍ക്കാണു സ്റ്റേ ബാധകമാകുക.

പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പെട്ട്‌ മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയിലാണ്‌ സുപ്രീംകോടതി സ്‌റ്റേ നല്‍കിയത്‌.

Advertisements

Leave a Reply

Your email address will not be published. Required fields are marked *