KOYILANDY DIARY

The Perfect News Portal

മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണം

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ എംബിബിഎസ് വിദ്യാര്‍ഥികളുടെ വസ്ത്രധാരണത്തില്‍ നിയന്ത്രണം. പെണ്‍കുട്ടികള്‍ ജീന്‍സ്, ലെഗിന്‍സ്, ടീ ഷര്‍‍ട്ട് എന്നിവ ധരിച്ച്‌ ക്യാംപസില്‍ എത്തരുതെന്ന് ആവശ്യപ്പെട്ട് വൈസ് പ്രിന്‍സിപ്പല്‍ സര്‍ക്കുലര്‍ ഇറക്കി. ഇന്നലെയാണ് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി ഉത്തരവിറങ്ങിയത്.

ആണ്‍-പെണ്‍ വേര്‍തിരിവോടെ ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങള്‍ എന്നിങ്ങനെ വേര്‍തിരിച്ചാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്. മാന്യമായ വസ്ത്രം ധരിച്ച്‌ മാത്രമേ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ക്യാംപസിലെത്താവു. ആണ്‍കുട്ടികള്‍ യൂണിഫോമിന് പുറമെ ഷൂസും ഒാവര്‍ക്കോട്ടും െഎഡി കാര്‍ഡും ധരിച്ചിരിക്കണം.

ജീന്‍സോ ടീഷര്‍ട്ടോ ചെരുപ്പോ ധരിക്കാന്‍ പാടില്ല. പെണ്‍കുട്ടികള്‍ ചുരിദാറോ സാരിയോ ധരിക്കണം. മുടി ഉയര്‍ത്തി കെട്ടിവച്ചിരിക്കണം.ഒാവര്‍ക്കോട്ടും െഎഡി കാര്‍ഡും നിര്‍ബന്ധമാണ്. ജീന്‍സോ ലെഗിന്‍സോ ടീഷര്‍‍ട്ടോ ധരിക്കാന്‍‍ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് സര്‍ക്കുലറില്‍ പറയുന്നത്.

നേരത്തെയും നിയന്ത്രണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത് കര്‍ശനമാക്കിയിരുന്നില്ല. ഗുരുതരമായ അച്ചടക്ക ലംഘനത്തിന്റ പേരില്‍ അടുത്തിടെ 18 വിദ്യാര്‍ഥികളെ കോളജില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിരുന്നു. ഇതിന്റ കൂടി പശ്ചാത്തലത്തിലാണ് എല്ലാ രംഗത്തും നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *