KOYILANDY DIARY

The Perfect News Portal

മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു

ചെങ്ങന്നൂര്‍: മാലിന്യം നിക്ഷേപിക്കുന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് അഭിഭാഷകന്‍ അടിയേറ്റ് മരിച്ചു. അഭിഭാഷകനും കരസേനാ ഓര്‍ഡിനന്‍സ് ഫാക്ടറി റിട്ട. ജനറല്‍ മാനേജരുമായ ചെങ്ങന്നൂര്‍ അങ്ങാടിക്കല്‍ പുത്തന്‍കാവ് ശാലേംനഗറില്‍ കുറ്റിക്കാട്ട് തൈക്കൂട്ടത്തില്‍ എബ്രഹാം വര്‍ഗീസ് (66) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 11.45 ഓടെയാണ് സംഭവം. കൊലപാതകവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പ്ലാസ്റ്റിക്ക് മാലിന്യം ഉപേക്ഷിക്കാന്‍ വീട്ടില്‍ നിന്നും സ്കൂട്ടറില്‍ പോയതായിരുന്നു എബ്രഹാം വര്‍ഗീസ്. സ്ഥലത്ത് സംഘമായി ഇരുചക്ര വാഹനങ്ങളില്‍ ആളുകള്‍ കാത്തു നിന്നിരുന്നു. തുടര്‍ന്ന് പ്രദേശവാസികളുമായി തര്‍ക്കമുണ്ടായി. പിന്നീട് വീട്ടിലേക്ക് മടങ്ങുന്ന വഴി രണ്ടുപേര്‍ പിന്തുടര്‍ന്ന് എത്തി പിടിച്ചിറക്കി ഹെല്‍മെറ്റ്  കൊണ്ട് മര്‍ദ്ദിച്ച് അവശനാക്കി. ശേഷം സ്കൂട്ടറില്‍ ഇരുത്തി ജില്ലാ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നുവത്രെ. വാഹനാപകടമാണെന്ന് ആശുപത്രിയില്‍തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുവെന്ന് ആക്ഷേപമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *