KOYILANDY DIARY

The Perfect News Portal

മഴക്കെടുതി: മുന്നറിയിപ്പും രക്ഷാപ്രവര്‍ത്തനവും വൈകി; മുഖ്യമന്ത്രി മറുപടി പറയേണ്ടി വരും-വി.ഡി സതീശന്‍

കോട്ടയം: മഴക്കെടുതി മുന്നറിയിപ്പുകള്‍ നല്‍കുന്നതില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രങ്ങള്‍ പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ഇടുക്കിയില്‍ രക്ഷാപ്രവര്‍ത്തനവും വൈകി. രണ്ടാം ദിനത്തിലാണ് രക്ഷാപ്രവര്‍ത്തനം പൂര്‍ണ്ണനിലയിലായത്. അതിനുള്ള സംഘം ആദ്യദിനം സ്ഥലത്തില്ലായിരുന്നു. നദികളില്‍ വെള്ളം കയറിയാല്‍ എവിടെയൊക്കെ വെള്ളം കയറുമെന്ന സര്‍ക്കാര്‍ പഠിപ്പിച്ചില്ലെന്നും സതീശന്‍ വിമര്‍ശിച്ചു.

മുഖ്യമന്ത്രി സ്തുതിപാടകരുടെ നടുവിലാണ് കഴിയുന്നത്. തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ മുഖ്യമന്ത്രിക്ക് ഇഷ്ടമല്ല. മോദിയുടെ അതേ രീതിയിലാണ് പിണറായി വിജയനും. വിമര്‍ശകരെ രാജ്യവിരുദ്ധരാക്കാനാണ് ശ്രമമെന്നും സതീശന്‍ കുറ്റപ്പെടുത്തി. ലോക്ഡൗണ്‍ പ്രതിസന്ധിയില്‍ ജീവിതം വഴിയുട്ടിയതിനെ തുടര്‍ന്ന് ജീവനൊടുക്കിയ ചങ്ങനാശേരിയിലെ ഹോട്ടല്‍ ഉടമ സരിന്‍ മോഹന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു വി.ഡി സതീശന്‍.

Leave a Reply

Your email address will not be published. Required fields are marked *