KOYILANDY DIARY

The Perfect News Portal

മലാപറമ്പിൽലോറി വീടിനു മുകളിലേക്കു മറിഞ്ഞു വീണ്ടും അപകടം

കൊളത്തൂര്‍ : മലാപറമ്പിൽ  ലോറി വീടിനു മുകളിലേക്കു മറിഞ്ഞു വീണ്ടും അപകടം. വീടിന്റെ ഒരു ഭാഗം തകര്‍ന്നു. വീട്ടില്‍ ഈ സമയം ആളുകളുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരുക്കില്ല. ഇന്നു പുലര്‍ച്ചെയാണ് സംഭവം.

രണ്ടു മാസങ്ങള്‍ക്കു മുമ്പ്‌ ഇതേ വീടിനു മുകളിലേക്കു ലോഡുമായി വന്ന ലോറി മറിഞ്ഞിരുന്നു. അന്നു വീട്ടിലുള്ളവര്‍ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. സൈൻ ബോർഡും സുരക്ഷാ ഭിത്തിയും ഇല്ലാത്തതും വലിയ ഇറക്കത്തോടുകൂടിയുളള വളവും ആണ് ഇവിടെ അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *